ഐ പി എല്‍ ഇത് പത്താം സീസനാണ്. ലോക ക്രിക്കറ്റിലെ മികച്ച പ്രതിഭകളെല്ലാം മാറ്‌റുരയ്ക്കുന്ന ലീഗില്‍ അന്താര്ഷ്ട്ര ക്രിക്കറ്റിലെ ചില പ്രതിഭാധനരായ ക്രിക്ക്റ്റ് താരങ്ങള്‍ ഒരിക്കല്‍പോലും ഐ പി എല്ലിന്റെ ഭാഗമായിട്ടില്ല എന്ന  കേള്‍ക്കുമ്പോള്‍ അതിശയം തോന്നില്ലേ. അവരാരൊക്കെയെന്ന് നോക്കാം.

ജോ റൂട്ട്

ഇത്തവണത്തെ ഐ പി എല്‍ താരലേലത്തില്‍ ആദ്യമായി ഇംഗ്ലീഷ് നായകന്റെ പേരും ഉണ്ടായിരുന്നെങ്കിലും ഒരു ടീം പോലും റൂട്ടിനെ വാങ്ങാന്‍ തയ്യാറായില്ല. 25 ടി-20 മത്സരത്തില്‍ നിന്നും 128.77 സ്‌ട്രൈക്ക്‌റേറ്റ്ില്‍ 743 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് താരം.

ദെനേഷ് രാംദിന്‍

വെസ്റ്റ് ഇന്‍ഡീസ് 2012 ലും 2016ലും ടി-20 ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീമില്‍ ഉണ്ടായിരുന്ന താരമാണ് രാംദിന്‍. ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇന്നുവരെ ഐ പി എല്‍ കളിച്ചിട്ടില്ല. കരീബിയന്‍ താരങ്ങള്‍ നിറഞ്ഞാടുന്ന ലീഗില്‍ 58 ടി-20 മത്സരങ്ങള്‍ കളിച്ച രാംദിന്‍ ഇന്നേവരെ ഐ പി എല്ലില്‍ കളിച്ചിട്ടില്ല എന്നത് ഏറെ കൗതുകകരമാണ്.

ജോഷ് ഹേസല്‍വുഡ്

2015 ലോകകപ്പില്‍ ഓസ്‌ട്രേലിയ ജയിച്ചതില്‍ നിര്‍ണായകമായത് ഹേസല്‍വുഡിന്റെ പ്രകടനമായിരുന്നു. മുംബൈ ഇന്ത്യന്‍സ് 2014 ല്‍ താരത്തെ സ്വന്തമാക്കിയിരുന്നുവെങ്കിലും ഒരു മത്സരത്തില്‍പോലും കളിക്കാന്‍ കഴിഞ്ഞില്ല. 2018 ല്‍ ലേലത്തില്‍ ഒരു ടീമും താരത്തെ വാങ്ങുവാന്‍ തയ്യാറായില്ല.

 

സ്റ്റുവര്‍ട്ട് ബോര്‍ഡ്

2011-2012 സീസണില്‍ പഞ്ചാബ് കിങ്‌സ് ഇലവന്‍ ബോര്‍ഡ് എത്തിയെങ്കിലും ഒരു കളിപോലും കളിച്ചില്ല. ഇംഗ്ലണ്ട് ടീമിന്റെ സ്ഥിരം സാന്നിദ്ധ്യമായ താരം 56 ടി-20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

 

 

വെര്‍ണോന്‍ ഫിലാന്റര്‍

തന്റെ അരങ്ങേറ്റ മത്സരത്തില്‍തന്നെ ഓസ്‌ട്രേലിയയ്‌ക്കെതിരെ 15-5 പ്രകടനം കാഴ്ചവച്ച് ക്രിക്കറ്റ്‌ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് ദക്ഷിണാഫ്രിക്കയുടെ ഫിന്റര്‍. ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ്ടീമിലെ സ്ഥിരം സാന്നിദ്ധ്യമാണ് ആ മീഡിയം ഫാസ്റ്റ്‌ബോളര്‍. പക്ഷെ ഒരു ഐ പി എള്‍ മത്സരം പോലും താരം കളിച്ചിട്ടില്ല.

Comments

comments