ഒമാനില്‍ കാറും ട്രെയ്ലറും കൂട്ടിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. വര്‍ക്കല സ്വദേശി തുഷാര്‍ നടേശനാണ്(31) മസ്‌കത്ത് – സൂര്‍ റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്.

തുഷാര്‍ ഓടിച്ച് കാര്‍ ട്രെയ്ലറിന് അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.

സംഭവസ്ഥലത്ത് വച്ച് തന്നെ തുഷാറിന് മരണം സംഭവിച്ചിരുന്നു. ടിഷ്യൂ പേപ്പര്‍ നിര്‍മാണ കമ്പനിയായ അല്‍ ലൂബ് പേപ്പര്‍ ഫാക്ടറിയിലാണ് തുഷാര്‍ ജോലി ചെയ്തിരുന്നത്. സൂറിലാണ് അല്‍ ലൂബ് പേപ്പര്‍ ഫാക്ടറി. ഇവിടെ നിന്നും തുഷാര്‍ ജോലി കഴിഞ്ഞ് മസ്‌കത്തിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്.

Comments

comments