പ്രണയം ഉണ്ടെങ്കിൽ ഭാരം കുറക്കാൻ പറ്റുമോ? പ്രണയം വന്നാൽ, സന്തോഷം വരും അപ്പോൾ കൂടുതൽ സ്വാദിഷ്ടമായ ഭക്ഷണം കഴിക്കും അപ്പോൾ ഭാരം വര്ധിക്കുകയല്ലേ ചെയ്യുക. എങ്കിൽ അങ്ങനല്ല, നല്ലൊരു പ്രണയം വന്നു പെട്ടാൽ ഏത് അമിതവണ്ണക്കാരിയും മെലിയും.

ഇത് യുകെ സ്വദേശിനിയായ ഷാർലറ്റിന്റെ ജീവിതകഥയാണ്. കാര്യം 21 വയസ്സ് മാത്രമേയുള്ളൂ കക്ഷിക്ക്, എന്നാൽ ശരീരഭാരം ആകട്ടെ 110 കിലോയും. ഒരിക്കൽ പോലും തന്റെ അമിതഭാരത്തെക്കുറിച്ച് ഷാർലെറ്റിന് ചിന്തയുണ്ടായിട്ടില്ല. കാരണം എന്തെന്നോ, കക്ഷി ഒരു ഭകഷണപ്രേമിയാണ് എന്നത് തന്നെ.

അങ്ങനെയിരിക്കെയാണ് ഷാർലെറ്റ് തീർത്തും അവിചാരിതമായി ഒരു പ്രണയത്തിൽ അകപ്പെടുന്നത്. പ്രണയം എന്ന് പറഞ്ഞാൽ നല്ല ആത്മാർത്ഥമായ പ്രണയം. മെലിഞ്ഞ കാമുകനൊപ്പം നടന്നപ്പോഴാണ് ഷാർലെറ്റ് തന്റെ ശരീരഭാരത്തെക്കുറിച്ച ചിന്തിക്കുന്നത്. അല്പം വണ്ണം കുറക്കേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നി.

സംഭവം കാമുകനോട് പറഞ്ഞപ്പോൾ ആകട്ടെ പൂർണ പിന്തുണയും. അതുവരെ ജിമ്മിൽ ചേർന്നിരുന്നു എങ്കിലും വർക്ക് ഔട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കാരണം നല്ല ഭക്ഷണം കണ്ടാൽ കൺട്രോൾ പോകും എന്നത് തന്നെ. എന്നാൽ ഇക്കുറി ഷാർലെറ്റ് ഉറപ്പിച്ചു. ഭാരം കുറച്ചേ മതിയാകൂ.

ഒറ്റക്ക് പുറത്തു പോകുമ്പോൾ നാട്ടുള്ളവർ തന്നെ കളിയാക്കുന്നതും കമന്റുകൾ പറഞ്ഞു രസിക്കുന്നതും എല്ലാം അപ്പോഴാണ് കക്ഷി ശ്രദ്ധിച്ചു തുടങ്ങിയത്. പ്രണയം മനുഷ്യൻ അന്ധൻ ആക്കുക മാത്രമല്ല, കണ്ണ് തുറപ്പിക്കുകയും ചെയ്യും എന്ന് അപ്പോഴാണ് മനസിലായത്.

ഷാർലറ്റ് ജിമ്മിൽ ചേർന്ന് വർക്ക് ഔട്ട് തുടങ്ങി. ഭക്ഷണം ക്രമീകരിച്ചു. എണ്ണയും കൊഴുപ്പുള്ളതുമായ ഭക്ഷണം പാടേ വർജ്ജിച്ചു. ഒടുവിൽ ഇതാ ഒരു വർഷത്തിന് ശേഷം ഏകദേശം 45 കിലോ ഭാരമാണ് കക്ഷി കുറച്ചിരിക്കുന്നത്. ഇപ്പോൾ ഏത് വസ്ത്രം വേണമെങ്കിൽ ധരിക്കാം എന്ന അവസ്ഥയാണ്.

മെലിഞ്ഞു സുന്ദരിയായി എന്നുള്ള കമന്റുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ആത്മവിശ്വാസം അത്ര ചെറുതല്ല താനും. എല്ലാത്തിനും കാരണം, താൻ പ്രണയത്തിലായതാണ് എന്ന് തുറന്നു സമ്മതിക്കാൻ കക്ഷിക്ക് ഒരു മടിയുമില്ല. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നുതന്നെയാണ് തന്റെ പ്രണയം എന്ന് ഷാർലെറ്റ് പറയുന്നു

Comments

comments