ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും ധൃതിപിടിച്ച് ; A.M.M.A എടുത്ത തീരുമാനം ശരിയല്ലെന്ന് ലാല്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ A.M.M.Aയില്‍ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും ധൃതിപിടിച്ചാണെന്ന് സംവിധായകനും നടനുമായ ലാല്‍. A.M.M.Aയെടുത്ത തീരുമാനം ശരിയായില്ലെന്നും ലാല്‍ വിമര്‍ശിച്ചു.

ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ വലിയ പ്രതിഷേധമാണ് സംഘടനക്ക് അകത്തും പുറത്തും നിന്ന് ഉയരുന്നത്. ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാലു നാടിമാര്‍ സംഘടനയില്‍ നിന്ന് രാജി വെച്ചിരുന്നു. ഇതിനു പിന്നാലെ വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ലൂസിസിയിലെ അംഗങ്ങളായ മറ്റു മൂന്ന് നടിമാര്‍ A.M.M.Aയുടെ നിലപാടിനെ വിമര്‍ശിച്ച് തുറന്ന കത്തെഴുതിയിരുന്നു.

പ്രതിഷേധം ശക്തമായതോടെ താന്‍ A.M.M.Aയിലേക്ക് തിരിച്ചു വരുന്നില്ലെന്ന് ദിലീപ് പറഞ്ഞു. നിരപരാധിയാണെന്ന് തെളിയിക്കുന്നത് വരെ സംഘടനയിലേക്കില്ലെന്ന ദിലീപിന്റെ തീരുമാനം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടനാ നേതൃത്വം.