മയക്കുമരുന്നിന് അടിമപ്പെട്ട് പഞ്ചാബില്‍ ഒരുമാസത്തിനിടെ മരിച്ചത് 23 പേര്‍ ;അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

അമിത മയക്കുമരുന്നിന്റെ ഉപയോഗം മൂലം പഞ്ചാബില്‍ ഒരു മാസത്തിനിടെ മരിച്ചത് 23 പേര്‍. ദി ട്രിബ്യൂണാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമൃത്സര്‍, ടാണ്‍ ടരണ്‍, കൊട്കാപുര എന്നീ പ്രദേശങ്ങളിലാണ് കൂടുതല്‍ മരണവും സംഭവിച്ചിരിക്കുന്നത്. 17 മരണങ്ങളാണ് രണ്ടാഴ്ചയ്ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് അമിത...

ജനാധിപത്യമില്ല, A.M.M.Aയില്‍ ഏകാധിപത്യം മാത്രമെന്ന് സാഹിത്യ അക്കാദമി; ‘സംഘടനയിലെ ഇടത് ജനപ്രതിനിധികളെങ്കിലും രാജിവെച്ച നടിമാര്‍ക്കൊപ്പം നില്‍ക്കേണ്ടതായിരുന്നു’

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ A.M.M.Aയിലേക്ക് തിരിച്ചെടുത്ത നടപടിയെ വിമര്‍ശിച്ചും രാജിവെച്ച നടിമാരെ പിന്തുണച്ചും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍. A.M.M.Aയില്‍ ജനാധിപത്യമില്ലെന്നും ഏകാധിപത്യമാണ് നടക്കുന്നതെന്നും വൈശാഖന്‍ പറഞ്ഞു. അഭിനേതാക്കളുടെ സംഘടനയിലെ ഇടതുപക്ഷ പ്രതിനിധികളെങ്കിലും രാജവെച്ച് നടിമാര്‍ക്കൊപ്പം നിലകൊള്ളേണ്ടതായിരുന്നെന്നും വൈശാഖന്‍ വ്യക്തമാക്കി. പുരുഷാധിപത്യ ബോധത്തിന്റെ...

‘കള്ളപ്പണവേട്ട’ എന്ന മോദിയുടെ വാഗ്ദാനം പൊള്ളയെന്ന് തെളിയുന്നു;നോട്ട് നിരോധനത്തിന് ശേഷം സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം 7000 കോടി

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വര്‍ധിച്ച് 7,000 കോടി രൂപയായി. ഇതോടെ നോട്ട് നിരോധനത്തിലൂടെ കള്ളപ്പണം തടയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം പൊള്ളയാണെന്ന് തെളിയുകയാണ്. സ്വിസ് ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നു ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണത്തില്‍...

യു ജി സി നിര്‍ത്തലാക്കിയത് ബിജെപിയുടെ കാവിവല്‍ക്കരണത്തിന്റെ ഭാഗം’; കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ നിര്‍ത്തലാക്കി മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ കാവിവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് അദേഹം ആരോപിച്ചു. 1953 മുതല്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍. ഈ കമ്മീഷന്‍ നിര്‍ത്തലാക്കി മാനവവിഭവശേഷി മന്ത്രാലയത്തിനു...

എല്ലാത്തിനും തീവില, ബിസിനസ് ഉപേക്ഷിക്കാൻ വ്യാപാരികൾ, സർവത്ര ആശയകുഴപ്പം, ജി എസ് ടിയുടെ ഒരു വർഷം...

ജോർജ് ജോസഫ്   ജി എസ് ടി നിലവിൽ വന്നിട്ട് ജൂലൈ ഒന്നിന് ഒരു വർഷം പൂർത്തിയാകുമ്പോൾ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഇത് ഒരു പോലെ  പാരയായി മാറി. ആയിരക്കണക്കിന് ചെറുകിട, ഇടത്തരം ഉല്പാദന കേന്ദ്രങ്ങൾ ഇന്ത്യയിലെമ്പാടും അടച്ചു പൂട്ടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചെറുകിട വ്യാപാര മേഖല വൻ തകർച്ചയുടെ വക്കിലാണ്....

മോഹന്‍ലാലിന്റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രതിഷേധം; താരസംഘടനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗേറ്റില്‍ റീത്ത് വെച്ചു

കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരാണ് A.M.M.A പ്രസിഡന്റ് കൂടിയായ സൂപ്പര്‍ താരത്തിന്റെ വസതിയിലേക്ക് പ്രതിഷേധവുമായെത്തിയത്. അവളോടൊപ്പം ഞങ്ങളുമുണ്ട് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യുത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. താരസംഘടയ്ക്ക് ആദരാഞ്ജലികള്‍ എന്ന ഫ്ളക്സ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു തുടങ്ങിയ...

വക്താവിനെ കണ്ടെത്താന്‍ പരീക്ഷ നടത്തി യുപി കോണ്‍ഗ്രസ്, ഉത്തരങ്ങള്‍ക്കായി നെറ്റില്‍ തപ്പി നേതാക്കളുടെ കോപ്പിയടി

വക്താവ് സ്ഥാനത്തേക്ക് നിയമനം നടത്തുന്നിന് നേതാക്കള്‍ക്ക് എഴുത്തുപരീക്ഷ നടത്തിയത് കോണ്‍ഗ്രസിന് പുതിയ തലവേദനയാകുന്നു. യുപിയിലെ കോണ്‍ഗ്രസ് വക്താവ് നിയമനത്തിനായിരുന്നു എഴുത്തുപരീക്ഷ. പക്ഷേ ഈ പരീക്ഷയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നെറ്റില്‍ തപ്പി കോപ്പിയടിച്ചതായി വരുന്ന ആരോപണം നേതൃത്വത്തിന് നാണക്കേടായി. ഇന്നലെ ലക്‌നോവിലായിരുന്നു സംഭവം. 14 ചോദ്യങ്ങളാണ് പാര്‍ട്ടി ദേശീയ മീഡിയ...

കേരള ബിജെപിയില്‍ എന്താണ് നടക്കുന്നതെന്ന് അമിത് ഷാ; ഫെയ്സ്ബുക്കിലെത്തിയ അസാധാരണ പരാതികളില്‍ റിപ്പോര്‍ട്ട് തേടി ദേശിയ അധ്യക്ഷന്‍

കേരള ബിജെപിയിലെ ഗ്രൂപ്പ് പോരിലും സംഘടനാപ്രശ്‌നങ്ങളിലും ഇടപെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തന്റെ ഫെയ്‌സ്ബുക്കിലെത്തിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അമിത് ഷാ പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നത്. കേരളത്തിലെ നേതാക്കള്‍ക്കെതിരെയുള്ള പരാതികള്‍ പരിശോധിച്ച അദ്ദേഹം  കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള മുരളീധര്‍ റാവുവിനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന്...

അന്വേഷണം ആത്മാര്‍ത്ഥമല്ല: ധബോല്‍ക്കര്‍-പന്‍സാരെ വധക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളി ബോംബെ ഹൈക്കോടതി

നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ വധക്കേസുകളില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ബോംബെ ഹൈക്കോടതി. സി.ബി.ഐയും പ്രത്യേക അന്വേഷണ സംഘവും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംതൃപ്തിയില്ലെന്ന് ജസ്റ്റിസ് ധര്‍മാധികാരിയും ജസ്റ്റിസ് ഭാരതി എച്ച് ഡാന്‍ഗ്രെയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കര്‍ണാടക പൊലീസ് ഗൗരി ലങ്കേഷ് വധക്കേസില്‍ കാണിക്കുന്ന ജാഗ്രത ഈ...

കൂടുതല്‍ അംഗങ്ങള്‍ മൗനം വെടിഞ്ഞു; A.M.M.A നേതൃത്വം പ്രതിസന്ധിയില്‍

മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനയായ A.M.M.A പ്രതിസന്ധിയില്‍. നടന്‍ ദിലീപിനെ തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് A.M.M.A ക്ക് പുലിവാലായി മാറിയത്. ഈ നീക്കത്തിനെതിരെ വനിതാകൂട്ടായ്മ അംഗങ്ങളാണ് ആദ്യം രംഗത്ത് വന്നത്. ഇതിന്റെ ചുവട് പിടിച്ച് കൂടുതല്‍ പരസ്യപ്രതികരണങ്ങള്‍ നടത്തിയതോടെയാണ് A.M.M.A നേതൃത്വം പ്രതിസന്ധിലായത്. ഇനിയും കൂടുതല്‍ പേര്‍ പ്രതിഷേധവുമായി...