ദിലീപിന്റെ ‘അമ്മ’പ്രവേശനം; കൃത്യമായ തിരക്കഥയില്‍?

യുവനടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ അമ്മയില്‍നിന്നു പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്ത നടപടി ആസൂത്രണം ചെയ്‌തതു ചില മുതിര്‍ന്ന താരങ്ങള്‍. ദിലീപുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന ചില താരങ്ങളാണു തിരക്കഥയ്‌ക്കുപിന്നിലെന്നാണ്‌ സൂചന. മുമ്പ്‌ ദിലീപിനുവേണ്ടി അമ്മയിലും പുറത്തും ഏറ്റവും കൂടുതല്‍ വാദിച്ചതും ഇവരാണ്‌. കേസില്‍ ദിലീപ്‌ അറസ്‌റ്റിലായതിനു പിന്നാലെ മമ്മൂട്ടിയുടെ...

മുതിർന്നവർ വേദനയുടെ പടം പിടിച്ചു; കണ്ണുണ്ടായതു കണ്ണനു മാത്രം

അപകടത്തിൽപ്പെട്ടു റോഡിലൊരാൾ കിടക്കുന്നതു കണ്ടപ്പോൾ മൊബൈൽ ഫോണിൽ ചിത്രം പകർത്തണമെന്നല്ല എട്ടാം ക്ലാസുകാരൻ കണ്ണനു തോന്നിയത്. വേദനയിൽ പുളയുന്ന അപരിചിതനെ അവൻ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ചുറ്റുമുണ്ടായിരുന്ന മുതിർന്നവരെല്ലാം കാഴ്ച കണ്ടും മൊബൈൽ ഫോണിൽ ഫോട്ടോയെടുത്തും നിന്നു. കണ്ണനെ സഹായിക്കാൻ തയാറായത് അതുവഴിയെത്തിയ നഴ്സും ഓട്ടോഡ്രൈവറും. അകതിയൂർ പൂക്കോട്ടിൽ...

‘അമ്മ’യുടെ പെണ്‍മക്കളുടെ യുദ്ധം; ക്ലൈമാക്സിൽ പൃഥ്വിരാജ് വരുമോ?

ആക്രമിക്കപ്പെട്ട നടിയുൾപ്പെടെ നാല് അംഗങ്ങൾ ‘അമ്മ’യിൽനിന്ന് രാജിവെച്ചതോടെ ഇനി എല്ലാ കണ്ണുകളും പൃഥ്വിരാജിലേക്ക്. രാജിവെച്ചവർക്ക് പിന്തുണയുമായി പൃഥ്വിരാജ് രംഗത്തെത്തിയാൽ ഒരുപക്ഷേ, അമ്മയിൽ പിളർപ്പിന് വഴിയൊരുങ്ങും. നടി ആക്രമിക്കപ്പെട്ടപ്പോൾ തീവ്രമായ വാക്കുകളിലൂടെ ആദ്യം പ്രതികരിച്ചതും പിന്തുണച്ചതും പൃഥ്വിരാജാണ്. സംഘർഷം നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ മമ്മൂട്ടിയുടെ വീട്ടിൽച്ചേർന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തിൽ ദിലീപിനെ...

മീനിലെ മായം അറിയാം; ചെലവ് വെറും അഞ്ചു രൂപ!

വലിയ വില കൊടുത്തു മീൻ വാങ്ങുമ്പോൾ അഞ്ചു രൂപ കൂടി മുടക്കിയാൽ വാങ്ങിയ മീനിൽ മായം ചേർത്തിട്ടുണ്ടോ എന്നു കൂടി അറിയാം. മീൻ കേടുകൂടാതെയിരിക്കാൻ പ്രധാനമായും അമോണിയ, ഫോർമലിൻ എന്നിവയാണു ചേർക്കുന്നത്. അമോണിയ കൂടുതൽ ചേർത്ത ഐസ് ഉപയോഗിക്കുമ്പോൾ ഐസ് അലിഞ്ഞുപോകില്ല. ഇൗ അമോണിയ മീനിലും അതുവഴി...

ഐപിഎസില്‍ ഗ്രൂപ്പുകളി; തച്ചങ്കരിയുടെ നേതൃത്വത്തില്‍ സമാന്തര യോഗം

പൊലീസിലെ സമീപകാല വിവാദങ്ങൾക്കു പിന്നാലെ ഭിന്നതയുടെ സ്വരമുയർത്തി ഒരു വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥരുടെ സമാന്തര യോഗം. ഐപിഎസ് അസോസിയേഷൻ യോഗം ഉടൻ വിളിക്കണമെന്ന ആവശ്യം പൊലീസ് ഉന്നതതല യോഗത്തിൽ നിരാകരിക്കപ്പെട്ടതിനു പിന്നാലെ, എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലാണു സമാന്തര യോഗം ചേർന്നത്. എഡിജിപി സുദേഷ് കുമാറിന്റെ മകൾ...

വിദ്യാഭ്യാസവകുപ്പില്‍ ആറ് മാസം കൊണ്ട് തീര്‍പ്പാക്കേണ്ടത് 82,000 ഫയലുകള്‍

ആറ് മാസം കൊണ്ട് തീര്‍പ്പാക്കേണ്ടത് 82,000 ഫയലുകള്‍; പണിയെടുക്കുന്നവരെ കാത്തിരിക്കുന്നത് ആദരവും അംഗീകാരവും. പണിയെടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍ വക 'പണി' പാര്‍സലായും വരും. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും അതിന് കീഴിലുള്ള ഓഫിസുകളിലും കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാനാണ് ഫയല്‍ ഓഡിറ്റ് എന്ന പേരില്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി....

ഹിന്ദി ടീച്ചറില്ല, ക്ലാസെടുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റും അംഗവും

ബോട്ട് ജെട്ടിയിലെ പുറത്തൂര്‍ ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂളിലെ അഞ്ചാംക്ലാസിലെ കുട്ടികള്‍ പതിവിലും ആവേശത്തിലായിരുന്നു. പുതിയ രണ്ട് അധ്യാപികമാരെക്കിട്ടിയതായിരുന്നു കാരണം. ചൊവ്വാഴ്ച അവര്‍ക്ക് മുമ്പിലെത്തിയ ജനപ്രതിനിധികള്‍ കേവലം അതിഥികളായിരുന്നില്ല. ഇനിമുതല്‍ അവരാണ് കുട്ടികളുടെ ഹിന്ദി അധ്യാപകര്‍. പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദയും പഞ്ചായത്തംഗം സെലീന പാക്കിനിയുമാണ് ക്ലാസെടുക്കുന്നത്....

മീനിലെ വിഷം പിടിക്കാം, സ്ട്രിപ്പ് കിറ്റ് : വില 24 രൂപ

മീനില്‍ ഫോര്‍മാലിനോ അമോണിയയോ ഉണ്ടോ എന്ന് പരിശോധിനുള്ള പേപ്പര്‍ സ്ട്രിപ്പുകള്‍ വിപണിയില്‍ എത്തും. കിറ്റിന് വില 24രൂപയായിരിക്കും. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ (സി.ഐ.എഫ്.ടി ) ശാസ്ത്രജ്ഞരായ എസ്.ജെ.ലാലി, ഇ.ആര്‍. പ്രിയ എന്നിവരാണ് സ്ട്രിപ്പ് വികസിപ്പിച്ചത്. ഇതുപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍...

വഴിപാടിലും ഉദ്യോഗസ്ഥര്‍ക്കു വിഹിതം; ദേവസ്വം ബോര്‍ഡില്‍ മറിയുന്നത് കോടികള്‍

ലക്ഷങ്ങള്‍ കോഴ നല്‍കി സ്ഥലംമാറ്റം വാങ്ങുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ഒരു വര്‍ഷം നേടുന്നത് കോടികള്‍. ലക്ഷങ്ങളാണ് ഇത്തവണ ക്ഷേത്രങ്ങളിലേക്കുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെ നിയമനത്തിനു കോഴയായി ബോര്‍ഡിലെ ഉന്നതര്‍ വാങ്ങിയതെന്നാണ് ആരോപണം. കോഴ നല്‍കി ക്ഷേത്രങ്ങളിലേക്കെത്തുന്നവര്‍ ലക്ഷ്യംവയ്ക്കുന്നത് പ്രതിമാസം ലക്ഷങ്ങളുടെ അധികവരുമാനമാണ്. ബോര്‍ഡിനു കീഴിലുള്ള പതിനഞ്ചോളം...

സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി കുവൈത്തിലേക്ക് നേഴ്‌സ് റിക്രൂട്ട്‌മെന്റ്

നേഴ്സുമാര്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യാന്‍ കുവൈത്ത് താല്‍പ്പര്യം പ്രകടിപ്പിച്ചു. കുവൈത്ത് സന്ദര്‍ശിക്കുന്ന തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കുവൈത്ത് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കുവൈത്ത് തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ്, ആരോഗ്യവകുപ്പ് റിക്രൂട്ട്മെന്റ് ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി...