ബോളിവുഡിനും ക്രിക്കറ്റ് ലോകത്തിനും ഇപ്പോള്‍ വിവാഹക്കാലമാണ്. വിവാഹത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ട മറുപടി കൊടുത്തിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയ നടി പ്രിയങ്ക ചോപ്ര. തീര്‍ച്ചയായും താന്‍ വിവാഹം കഴിക്കുമെന്നും ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കാന്‍ വേണ്ടത്ര മക്കള്‍ വേണം എന്നുമാണ് താരത്തിന്റെ ആഗ്രഹം.

വിവാഹത്തിനുള്ള ഏക തടസം തനിക്ക് ഇണങ്ങിയ വരനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നതാണെന്ന് പ്രിയങ്ക പറയുന്നു.

‘വിവാഹക്കാര്യത്തെക്കുറിച്ച് വീട്ടില്‍ സംസാരിക്കുമ്പോഴൊക്കെ അമ്മ പറയുന്ന ഒരു കാര്യമുണ്ട്. നിന്റെ ജോലിയെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്ന, അല്ലെങ്കില്‍ മനസ്സിലാക്കുന്ന ഒരാളായിരിക്കണം നീ ജീവിതത്തിലേക്കു തെരഞ്ഞെടുക്കുന്ന ആള്‍. കൃത്യസമയത്ത് അങ്ങനെയൊരു ആളെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ”, പ്രിയങ്ക പറയുന്നു.

വിവാഹത്തിന് അതിന്റേതായ സമയമുണ്ട്, അപ്പോഴത് സംഭവിക്കും എന്നാണ് പ്രിയങ്കയുടെ പക്ഷം. നിലവില്‍ പ്രിയങ്ക ചോപ്രയെ കുറിച്ച് വലിയ പ്രണയ ഗോസിപ്പുകളൊന്നുമില്ല. വിജയ് നായകനായ തമിഴന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്കാ ചോപ്രയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഹിന്ദി സിനിമയിലേക്ക് പോയ പ്രിയങ്ക ചോപ്ര മുന്‍നിര നായിക പദവിയിലെത്തി. കഠിനധ്വാനം വഴി കരിയറില്‍ നേട്ടങ്ങള്‍ കൊയ്ത പ്രിയങ്ക ഇപ്പോള്‍ രണ്ട് ഹോളിവുഡ് ചിത്രങ്ങളുമായി തിരക്കിലാണ്.

Comments

comments