ഐ ഡി ബി ഐ ഷെയർ വില്പന ജൂലൈയിൽ, വാങ്ങാൻ എൽ ഐ സി രംഗത്ത്

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐ ഡി ബി ഐ ബാങ്കിന്റെ 31 ശതമാനത്തിലേറെ ഓഹരികളുടെ വില്പന ജൂലൈയിൽ പൂർത്തിയായേക്കും. ഓഹരികൾ വാങ്ങാൻ എൽ ഐ സി സജീവമായി രംഗത്തുണ്ട്. ഐ ഡി ബി ഐ ബാങ്കിന്റെ 81 ശതമാനം ഓഹരികളാണ് സർക്കാരിന്റെ കൈവശമുള്ളത്. ഇത് 50 ശതമാനത്തിൽ താഴെയാക്കാനാണ് നീക്കം. മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളും ഷെയറുകൾ വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചതായി ഇ ടി നൗ ചാനൽ റിപ്പോർട്ട് ചെയ്തു.