ട്രെയിനിൽ ഇനി മുതൽ നിങ്ങളുടെ സ്വന്തം ബെഡ് റൂമിൽ യാത്ര ചെയ്യാം

ട്രെയിനിലെ ദീർഘദൂര യാത്ര ഒരു പേടിസ്വപ്നം തന്നെയാണ് പലർക്കും. യാത്രയുടെ അസ്വസ്ഥതകൾക്ക് പുറമെ, ശാരീരിക പ്രശ്നങ്ങളും മൂലം ദീർഘ ദൂര റെയിൽ യാത്ര കഴിയുന്നതും ഒഴിവാക്കുകയാണ് പതിവ്. എന്നാൽ,  ഇതിനു പരിഹാരമായി,    വീട്ടിലെ ബെഡ് റൂമിൽ ഉറങ്ങുന്നതിന് സമാനമായ  ലക്ഷുറി സലൂൺ സൗകര്യം ഒരുക്കുകയാണ് ഇന്ത്യൻ...

പ്രവാസികള്‍ക്ക് ഇന്ത്യയിലേക്കു പണമയക്കാനുള്ള രണ്ടു നവീന മാര്‍ഗ്ഗങ്ങളുമായി ഐ.സി.ഐ.സി.ഐ. ബാങ്ക്

പ്രവാസികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടേയും വോയ്‌സ് കമാന്റിലൂടേയും ഇന്ത്യയിലേക്കു പണമയക്കാനുള്ള രണ്ടു പുതിയ മാര്‍ഗ്ഗങ്ങള്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് അവതരിപ്പിച്ചു. വാട്ട്‌സാപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളോ ഇ മെയിലോ ഉപയോഗിച്ചും ആപ്പിളിന്റെ സിരിയില്‍ നല്‍കുന്ന വോയ്‌സ് കമാന്റ് ഉപയോഗിച്ചുമാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പണമയക്കാന്‍ അവസരം ലഭിക്കുന്നത്. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ...

ഇന്ത്യയില്‍ നിന്ന് രണ്ട് മോഡലുകളെ തിരിച്ച് വിളിക്കാനൊരുങ്ങി ഡുക്കാട്ടി

ഇന്ത്യയില്‍ നിന്ന് രണ്ട് മോഡലുകളെ തിരിച്ച് വിളിക്കാനൊരുങ്ങി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഡുക്കാട്ടി. സൂപ്പര്‍സ്പോര്‍ട്, സൂപ്പര്‍സ്പോര്‍ട് എസ് എന്നീ മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിക്കാന്‍ ഒരുങ്ങുന്നത്. ഹോസിലുണ്ടായ നിര്‍മ്മാണപ്പിഴവാണ് ബൈക്കുകളെ തിരിച്ചുവിളിക്കാന്‍ കാരണം. സൂപ്പര്‍സ്പോര്‍ട്, സൂപ്പര്‍സ്പോര്‍ട് ബൈക്കുകളുടെ തിരിച്ചുവിളിക്കല്‍ സംബന്ധിച്ച് കേന്ദ്ര റോഡ് ഗതാഗത ഉപരിതല മന്ത്രാലയത്തിന് ഡുക്കാട്ടി...

യുണീകോണ്‍ ക്ലബിലേക്ക് ആദ്യ മലയാളി സ്റ്റാര്‍ട്അപ്; 100 കോടി മാസ വരുമാനത്തോടെ നേട്ടം സ്വന്തമാക്കി ബൈജൂസ് ആപ്പ്

യൂണീകോണ്‍ ക്ലബില്‍ അംഗമാകുന്ന ആദ്യത്തെ മലയാളി സ്റ്റാര്‍ട്ട് അപ്പ് സംരംഭമായി ബൈജൂസ് ലേണിംങ്ങ് ആപ്പ്. 100 കോടി ഡോളര്‍ മൂല്യമുള്ള കമ്പനികളാണ് യുണികോണില്‍ അംഗമാവുന്നത്. ഈ വര്‍ഷം  1300 കോടി വാര്‍ഷിക വരുമാനം ലക്ഷ്യമിട്ടിരുന്ന കമ്പനി 1400 കോടിയായി പുതുക്കി നിശ്ചയിച്ചിരുന്നു. ഓരോ മാസവും 20 ശതമാനം വളര്‍ച്ചയാണ് ബൈജൂസ്...

വാഹനപ്രേമികള്‍ ആഗ്രഹിച്ചിരുന്ന മാറ്റവുമായി ആള്‍ട്ടോ; വരുന്നു ഉടച്ചുവാര്‍ത്ത് ഇമ്മിണി കേമനൊന്ന്!

മാരുതിയോടുള്ള ഇന്ത്യന്‍ വിപണിയുടെ പ്രണയം ശ്രദ്ധേയമാണ്. പല വമ്പന്‍ മോഡലുകള്‍ വിപണിയില്‍ എത്തിട്ടും ആ താല്പര്യത്തിന് കാര്യമായ കോട്ടം ഒന്നും ഉണ്ടാക്കിയിട്ടുമില്ല. സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ചില പൊട്ടലും ചീറ്റലും ഉണ്ടെങ്കിലും മാരുതി വില്‍പ്പനയിലും മുന്നിലാണ്. മാരുതിയുടെ ജനപ്രിയ മോഡല്‍ ആള്‍ട്ടോ വിപണിയില്‍ ഹിറ്റായ മോഡലാണ്....

ഐ ഡി ബി ഐ ഷെയർ വില്പന ജൂലൈയിൽ, വാങ്ങാൻ എൽ ഐ സി രംഗത്ത്

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഐ ഡി ബി ഐ ബാങ്കിന്റെ 31 ശതമാനത്തിലേറെ ഓഹരികളുടെ വില്പന ജൂലൈയിൽ പൂർത്തിയായേക്കും. ഓഹരികൾ വാങ്ങാൻ എൽ ഐ സി സജീവമായി രംഗത്തുണ്ട്. ഐ ഡി ബി ഐ ബാങ്കിന്റെ 81 ശതമാനം ഓഹരികളാണ് സർക്കാരിന്റെ കൈവശമുള്ളത്. ഇത് 50 ശതമാനത്തിൽ...

ഡോളർ കരുത്ത് കാട്ടുന്നു, സ്വർണ്ണ വില ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിൽ

സ്വർണ്ണ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പു കുത്തി. അമേരിക്ക വീണ്ടും പലിശ നിരക്കുകൾ ഉയർത്തുമെന്ന വിശ്വാസത്തിൽ നിക്ഷേപകർ സ്വർണ്ണം വിൽക്കുന്നതിന് താല്പര്യം പ്രകടിപ്പിക്കുന്നതാണ് വില താഴാൻ കാരണമായത്. പലിശ നിരക്കുകൾ കൂടുമെന്ന ധാരണയിൽ ഡോളറിലേക്ക് നിക്ഷേപം വലിയ തോതിൽ മാറുമെന്നാണ് വിപണി വിലയിരുത്തുന്നത്. ഇന്നലെ...

എം ഡി മല്യ ഐ സി ഐ സി ഐ ബാങ്ക് ചെയർമാനായേക്കും

ഐ സി ഐ സി ഐ ബാങ്കിന്റെ പുതിയ ചെയർമാനായി എം ഡി മല്യ നിയമിതനായേക്കും. അദ്ദേഹത്തെ നിയമിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് റിസർവ് ബാങ്കിന് കത്ത് നൽകിയിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ മുൻ ചെയർമാനായിരുന്ന അദ്ദേഹം ഇപ്പോൾ ഐ സി ഐ സി ഐ ബാങ്കിൽ സ്വതന്ത്ര...

വ്യാപാര യുദ്ധം മുറുകുന്നു, 30 അമേരിക്കൻ ഉൽപന്നങ്ങളുടെ തീരുവ ഇന്ത്യ കൂട്ടി

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുപ്പതിൽപരം ഉത്പന്നങ്ങളുടെ തീരുവ ആഗസ്റ്റ് നാല് മുതൽ കൂടും. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ കർശന നിബന്ധനകൾക്ക് തിരിച്ചടിയായാണ് ഈ നീക്കം. ഉണക്കിയ പഴങ്ങൾ, പ്രത്യേക തരം ചെമ്മീൻ, രാസവസ്തുക്കൾ, 800 സി സിക്ക് മുകളിലുള്ള മോട്ടോർ ബൈക്കുകൾ, ലബോറട്ടറി ഉപകരണങ്ങൾ,...

യൂബറിന്റെ തലപ്പത്ത് മലയാളി;  ഇന്ത്യ-ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി പ്രദീപ് പരമേശ്വരന്‍

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ യൂബര്‍ ടെക്‌നോളജീസിന്റെ ഇന്ത്യ- ദക്ഷിണേഷ്യ വിഭാഗം പ്രസിഡന്റായി മലയാളിയായ പ്രദീപ് പരമേശ്വരന്‍ നിയമിതനായി. യൂബറിന്റെ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദീപ് നേതൃത്വം നല്‍കുമെന്ന് കമ്പനിയുടെ ഏഷ്യ പസഫിക് മേധാവി അമിത് ജെയിന്‍ അറിയിച്ചു. അമിത് ജെയിനായിരുന്നു ഇതുവരെ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹത്തിന്...