‘സച്ചിന്‍ അങ്കിള്‍ താങ്കളെന്തൊരു കുസൃതിക്കാരനായിരുന്നു’; ആറ് വയസ്സുകാരി മാസ്റ്റര്‍ ബ്ലാസ്റ്ററിനെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

September 9, 2017, 1:42 pm
‘സച്ചിന്‍ അങ്കിള്‍ താങ്കളെന്തൊരു കുസൃതിക്കാരനായിരുന്നു’; ആറ് വയസ്സുകാരി  മാസ്റ്റര്‍ ബ്ലാസ്റ്ററിനെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്
Cricket

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ട് ആറു വയസ്സുകാരി താര സച്ചിനെഴുതിയ കത്ത് വൈറലാകുന്നു.സച്ചിനോടുള്ള സ്‌നേഹവും ആരാധനയും തുറന്നു പറഞ്ഞായിരുന്നു ഇഷ്ടതാരത്തിന് ഈ കുരുന്ന് ആരാധികയുടെ കത്ത്. കത്ത് സച്ചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേര്‍ കത്ത് ഷെയര്‍ ചെയ്തു

സിനിമ ആസ്വദിച്ചതിനു ശേഷം കത്തെഴുതിയതില്‍ സച്ചിന്‍ കുരുന്ന് ആരാധികയ്ക്ക് നന്ദിയും പറഞ്ഞ് ട്വിറ്ററില്‍ കത്തിന്‍റെ ഫോട്ടോ ഇട്ടതോടെയാണ് കുഞ്ഞ് ആരാധികയുടെ കത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

പ്രിയപ്പെട്ട സച്ചിന്‍ അങ്കിള്‍,

എന്റെ പേര് താര, എനിക്ക് ആറ് വയസ്സുണ്ട്. ഞാന്‍ അങ്കിളിന്റെ സിനിമ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. അങ്കിള്‍ ചെറുപ്പത്തില്‍ വലിയ കുസൃതിക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ കുറേ ചിരിച്ചു. അവസാനം കളിച്ച മാച്ച് കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി.

സച്ചിന്‍ അങ്കിള്‍, എനിക്ക് ഒരു ദിവസം അങ്കിളിനെയും, സാറാ ദീദിയേയും, അര്‍ജുന്‍ ബയ്യായേയും അഞ്ജലി ആന്റിയേയും കാണണം.

ഞാന്‍ കണ്ടോട്ടേ

ഇതായിരുന്നു ക്രിക്കറ്റ് ദെെവത്തിന് ഒത്തിരി സ്നേഹത്തോടെ കുരുന്ന് ആരാധിക എഴുതിയ കത്ത്.

No post found for this url

സച്ചിന്റെ ക്രിക്കറ്റ് ജീവിതവും കുടുംബ ജീവിതവും ഉള്‍പ്പെടെ കടുന്നു വരുന്ന സിനിമയാണ് സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് ഈണം നല്‍കിയിരിക്കുന്നത്.