വേങ്ങര ഉപതെരഞ്ഞെടുപ്പ്; ലീഗ് രഹസ്യ സര്‍വ്വേയില്‍ മജീദിന് മുന്‍തൂക്കം; പൊതുസ്വതന്ത്രനെ തേടി സിപിഐഎം  

September 8, 2017, 8:53 am
വേങ്ങര ഉപതെരഞ്ഞെടുപ്പ്;  ലീഗ് രഹസ്യ സര്‍വ്വേയില്‍ മജീദിന് മുന്‍തൂക്കം; പൊതുസ്വതന്ത്രനെ തേടി സിപിഐഎം  
Politics

മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണിക്കാന്‍ മുസ്ലീം ലീഗ് നടത്തിയ രഹസ്യസര്‍വ്വേയില്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് മുന്‍തൂക്കം.

ലീഗിന്റെ കോളേജ് അദ്ധ്യാപക സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സാണ് വേങ്ങര മണ്ഡലത്തില്‍ സര്‍വ്വേ നടത്തിയത്. ഫോറം ഫോര്‍ ഡെമോക്രാറ്റിക് ഇനിഷ്യേറ്റീവ് എന്ന പേരില്‍ ചോദ്യാവലി തയ്യാറാക്കി 604 പേരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആരാണ് വരിക എന്ന ചോദ്യം ചോദ്യാവലിയിലുണ്ട്. സിപി ബാവഹാജി, കെപിഎ മജീദ്, കെഎന്‍എ ഖാദര്‍, വിവി പ്രകാശ് എന്നീ പേരുകളാണ് ഉത്തരങ്ങളുടെ കൂട്ടത്തിലുള്ളത്. കെപിഎ മജീദിന്റെ പേരാണ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തപ്പെട്ടത്. കെഎന്‍എ ഖാദര്‍ തൊട്ടുപിന്നിലുണ്ട്.

ഇവരാരും അല്ലെങ്കില്‍ ആരായിരിക്കും എന്ന ചോദ്യത്തിന് കൂടുതല്‍ പേരും അബ്ദുറഹിമാന്‍ രണ്ടത്താണിയെ തെരഞ്ഞെടുത്തു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, പികെ അസ്‌ലു എന്നിവരിലും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വേങ്ങര മണ്ഡലത്തില്‍ പൊതുസ്വതന്ത്രനെ തേടുകയാണ് സിപിഐ(എം). മുസ്ലീം ലീഗിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായിരിക്കും സ്വീകാര്യത കൂടുതലെന്ന് ഇടത് മുന്നണിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. പഞ്ചായത്ത് തലത്തില്‍ മുസ്ലീം ലീഗും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം മുതലെടുക്കാനാകുമെന്നും കണക്കുകൂട്ടുന്നു. സ്വതന്ത്ര്യസ്ഥാനാര്‍ത്ഥിയിലൂടെ മുസ്ലീം സംഘടനകളുടെ വോട്ടും ഇടതുമുന്നണി ലക്ഷ്യമിടുന്നുണ്ട്.