ഒടുവില്‍ കേരളത്തിലെ ബിജെപി തീരുമാനിച്ചു; കണ്ണന്താനത്തിന്റെ മന്ത്രിപദവി ആഘോഷിക്കാം; സ്വീകരണം കുമ്മനത്തിന്റെ നേതൃത്വത്തില്‍

September 8, 2017, 11:39 am

ഒടുവില്‍ കേരളത്തിലെ ബിജെപി തീരുമാനിച്ചു; കണ്ണന്താനത്തിന്റെ മന്ത്രിപദവി ആഘോഷിക്കാം; സ്വീകരണം  കുമ്മനത്തിന്റെ  നേതൃത്വത്തില്‍
Politics

കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന ബിജെപിയില്‍ തീരുമാനം. മന്ത്രിയായപ്പോള്‍ ആഘോഷങ്ങള്‍ കുറഞ്ഞെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം. കോട്ടയത്തടക്കം വന്‍ ആഘോഷങ്ങള്‍ നടത്താനാണ് ബിജെപിയുടെ തീരുമാനം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരിക്കും വരവേല്‍പ്പ്. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോള്‍ കിട്ടിയ സ്വീകരണം കണ്ണന്താനത്തിന് ലഭിച്ചില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

മോഡി സര്‍ക്കാരിന്റെ പുന സംഘടനയില്‍ കണ്ണന്താനത്തെ ഉള്‍പ്പെടുത്തി എന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനടക്കമുളളവര്‍ പ്രതികരിച്ചത്. ബിജെപി ഓഫീസുകളിലടക്കം കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നുമില്ല. ഇതിനെതിരെ വ്യാപക വിമര്‍ശനമുയരുകയും ചെയ്തിരുന്നു. വാര്‍ത്ത വന്ന മണിക്കൂറുകള്‍ക്ക് ശേഷം ഫെയ്‌സ്ബുക്കിലൂടെയാണ് കുമ്മനം പ്രസ്താവന നടത്തിയതും. ബിജപി ഉന്നത നേതാക്കളെ തഴഞ്ഞ് കണ്ണന്താനത്തെ മന്ത്രിയാക്കിയതില്‍ സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.