‘ശിക്ഷ കൊലപാതകിയ്ക്ക് മാത്രം പോരാ മാനേജ്‌മെന്റിനും വേണം’; ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ട സ്കൂളിനു മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം ആളികത്തുന്നു  

September 9, 2017, 1:02 pm
‘ശിക്ഷ കൊലപാതകിയ്ക്ക് മാത്രം പോരാ മാനേജ്‌മെന്റിനും  വേണം’; ഏഴുവയസ്സുകാരന്‍ കൊല്ലപ്പെട്ട  സ്കൂളിനു മുന്നില്‍  രക്ഷിതാക്കളുടെ പ്രതിഷേധം ആളികത്തുന്നു   
National

ഗുറാഗണ്‍: എഴു വയസ്സുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിനു മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. കുട്ടികളുടെ സുരക്ഷയില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. സംഭവത്തില്‍ രോക്ഷാകുലരായ നാട്ടുകാരും രക്ഷിതാക്കളും സ്‌കൂളിലെ ഫര്‍ണിച്ചറുകളും ജനല്‍ ചില്ലുകള്‍ തകര്‍ത്തു.

‘മകനെ സ്‌കൂളിലാക്കി മടങ്ങി ഒരു മണിക്കൂറിനകം കേട്ട വാര്‍ത്ത ശുചിമുറിയ്ക്കകത്ത് കഴുത്തറുത്ത് അവന്‍ കൊല്ലപ്പെട്ടു എന്നതാണ്. കുട്ടികളുടെ സുരക്ഷയില്‍ മാനേജ്‌മെന്റ് ശ്രദ്ധ നല്‍കാത്തതാണ് മകന്റെ ദാരുണ കൊലപാതകത്തിലെത്തിച്ചത്. കൊലപാതകിയ്‌ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരാ. നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച മാനേജ്‌മെന്റും വിഷയത്തില്‍ കുറ്റക്കാരാണ്. അവര്‍ക്കെതിരെയും നടപടി വേണം’ എന്ന് കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്റെ അച്ഛന്‍ വരുണ്‍ താക്കൂര്‍ പറഞ്ഞു. രക്ഷിതാക്കളുടെ പ്രതിഷേധത്തില്‍ ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആളികത്തുകയാണ് ഇപ്പോള്‍.

മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ഇന്ന് പൊലീസ് കമ്മീഷണറെ സമീപിച്ചു. ഇതേ സ്‌കൂളിലെ തന്നെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വരുണ്‍ താക്കൂറിന്റെ മൂത്ത കുട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയില്ലാത്ത സ്കൂളില്‍ എങ്ങനെ കുട്ടികളെ അയക്കുമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ജ്യോതി സിങ് ചോദിച്ചു.

പൊലീസ് അന്വേഷണത്തില്‍ ലൈംഗിക പീഡന ശ്രമത്തിനിടെയാണ് ബസ് ഡ്രൈവര്‍ കുട്ടിയെ കഴുത്തറുത്ത് കൊന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ ആക്ടിങ്ങ് പ്രിന്‍സിപ്പാള്‍ നീര്‍ജ ബത്രയെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് ഇതുവരെയുണ്ടായ നടപടി.