പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ 

September 13, 2017, 3:10 pm
പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ 
Kerala
Kerala
പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ 

പാലക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകം; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍ 

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെടുത്തിയ കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയുടെ സുഹൃത്തായ എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശനനാണ് പിടിയിലായത്. പുളയ്ക്കാപ്പറമ്പ് സ്വാമിനാഥന്‍(72) ഭാര്യ പ്രേമകുമാരി(65) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആയുധം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലാണ് സ്വാമിനാഥന്റെ മൃതദേഹം കണ്ടെത്തിയത്. പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. കൊലപാതക സമയത്ത് മകന്റെ ഭാര്യ ഷീജ വീട്ടിലുണ്ടായിരുന്നു. രാവിലെ പാലുമായി സമീപ വീട്ടിലെ സ്ത്രീ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഷീജയെ കൈയും കാലും കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് ഷീജ ഇവര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്.

വൃദ്ധദമ്പതിക്ക് നേരെ കൊലപാതക ശ്രമം നടക്കുന്നതായി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം നടക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ വീടിനുള്ളില്‍ ഷോക്കടിപ്പിച്ച് സ്വാമി നാഥനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി നേരത്തെ അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 308-ാം വകുപ്പ് പ്രകാരം കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.