ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി; പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരന്‍ കൈമാറി 

September 13, 2017, 6:44 pm
ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി; പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരന്‍ കൈമാറി 
Kerala

കോഴിക്കോട്: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയെന്നാരോപിച്ച് എഎന്‍ ഷംസീര്‍ എംഎല്‍എക്കെതിരെ പരാതി. ഷംസീര്‍ അധിക്ഷേപിച്ച് നടത്തിയ പ്രസംഗത്തിന്റേതെന്ന് കാണിച്ച് വീഡിയോ ദൃശ്യങ്ങളും പരാതിക്കാരന്‍ കൈമാറി.

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് റിയാസ് മുക്കോളിയാണ് ഷംസീറിനെതിരെ പരാതി നല്‍കിയത്. രണ്ട് മാസം മുമ്പ് മലപ്പുറത്ത് നടന്ന പൊതുപരിപാടിയില്‍ ഷംസീര്‍ നടിയെ അധിക്ഷേപിച്ചെന്നാണ് പരാതി. നടിയുടെ പേര് വെളിപ്പെടുത്തുകയും പണം ലഭിച്ചാല്‍ നടി ഒത്തുതീര്‍പ്പിനു തയ്യാറാവുമെന്നും പറഞ്ഞതായാണ് പരാതി.

നേരത്തെ നടിയുടെ പേര് വെളിപ്പെടുത്തിയ നടന്‍ അജു, പിസി ജോര്‍ജ് എംഎല്‍എ, കമല്‍ഹാസന്‍, എസ്എന്‍ സ്വാമി എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.