കടകംപള്ളിയുടെ ചൈനാ യാത്ര: അനുമതി നിഷേധിച്ചത് ഇന്ത്യയുടെ നിലവാരത്തിന് യോജിച്ച പരിപാടി അല്ലാത്തതിനാല്‍; വിശദീകരണവുമായി കേന്ദ്രമന്ത്രി

September 13, 2017, 12:42 pm

കടകംപള്ളിയുടെ ചൈനാ യാത്ര: അനുമതി നിഷേധിച്ചത് ഇന്ത്യയുടെ നിലവാരത്തിന് യോജിച്ച പരിപാടി അല്ലാത്തതിനാല്‍; വിശദീകരണവുമായി കേന്ദ്രമന്ത്രി
Kerala

കടകംപള്ളി സുരേന്ദ്രന്റെ ചൈനായാത്രക്ക് അനുമതി നല്‍കാത്തതില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിങ്. പ്രോട്ടോകോള്‍ പ്രശ്‌നം മൂലമാണ് കടകംപളളിക്ക് അനുമതി നല്‍കാതിരുന്നത്. ചൈനയില്‍ മന്ത്രി കൂടികാഴ്ച നടത്തേണ്ടിയിരുന്നത് താഴ്ന്ന റാങ്കിലുളള ഉദ്യോഗസ്ഥരുമായാണ്. രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്നും, മന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഇന്ത്യയുടെ നിലവാരത്തിന് യോജിച്ചതല്ലെന്നും വികെ സിങ് പറഞ്ഞു.

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിനാണ് ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയത്. കാരണം വ്യക്തമാക്കാതെയാണ് കേന്ദ്രം മന്ത്രിക്ക് അനുമതി നിഷേധിച്ചത്. സംസ്ഥാന മന്ത്രിമാരുടെ യാത്രകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഉന്നതല ഉദ്യോഗസ്ഥരാണ്. അനുമതി നിഷേധിച്ചതിനെ പറ്റി അറിയില്ലെന്നുമായിരുന്നു മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചത്

സെപ്തംബര്‍ 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. ഇതിനുള്ള അനുമതിക്കായാണ് കേന്ദ്രത്തെ സമീപിച്ചത്. യുഎന്‍ സംഘടിപ്പിക്കുന്ന യോഗമാണിത്. മന്ത്രി ഒഴിച്ച് സംഘത്തിലുള്ള മറ്റുള്ളവര്‍ക്ക് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയുണ്ട്.