പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി; ചെന്നിത്തലക്ക് ഓടിനടന്ന് പ്രവര്‍ത്തിക്കാനുളള മിടുക്കില്ലെന്ന് എഎ അസീസ്; വിവാദമായപ്പോള്‍ തിരുത്തി 

September 9, 2017, 3:27 pm
പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടി; ചെന്നിത്തലക്ക് ഓടിനടന്ന് പ്രവര്‍ത്തിക്കാനുളള മിടുക്കില്ലെന്ന് എഎ അസീസ്; വിവാദമായപ്പോള്‍ തിരുത്തി 
Kerala

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് ആര്‍എസ്പി നേതാവ് എ എ അസീസ്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെക്കാള്‍ നല്ലത് ഉമ്മന്‍ചാണ്ടിയായിരുന്നു എന്നായിരുന്നു അസീസിന്റെ പ്രസ്താവന. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്നാണ് ആര്‍എസ്പി നേരത്തെയും പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവര്‍ത്തിക്കാനുളള മിടുക്ക് രമേശ് ചെന്നിത്തലക്കില്ലെന്നും അസീസ് പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ തിരുത്തുമായി അസീസ് രംഗത്തെത്തി. പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും ചെന്നിത്തല ഓടി നടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അസീസ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലക്ക് ഇത്തരം സ്ഥാനമാനങ്ങളിലേക്ക് ഉമ്മന്‍ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മന്‍ ചാണ്ടിക്കുളള ജനകീയ പിന്തുണ ചെന്നിത്തലക്കില്ല. ഘടകകക്ഷികള്‍ക്കിടയില്‍ മാത്രമല്ല കോണ്‍ഗ്രസില്‍ തന്നെയും ഇക്കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു എഎ അസീസിന്റെ പ്രസ്താവന.