നെഗറ്റീവ് മൗത്ത്പബ്ലിസിറ്റിയിലും ‘വിവേകം’ വീണില്ല; ‘തല എഫക്ടി’ല്‍ രണ്ടാഴ്ചകൊണ്ട് നിര്‍മ്മാതാവ് നേടിയ ലാഭം 

September 8, 2017, 1:19 pm
നെഗറ്റീവ് മൗത്ത്പബ്ലിസിറ്റിയിലും ‘വിവേകം’ വീണില്ല; ‘തല എഫക്ടി’ല്‍ രണ്ടാഴ്ചകൊണ്ട് നിര്‍മ്മാതാവ് നേടിയ ലാഭം 
TAMIL MOVIE
TAMIL MOVIE
നെഗറ്റീവ് മൗത്ത്പബ്ലിസിറ്റിയിലും ‘വിവേകം’ വീണില്ല; ‘തല എഫക്ടി’ല്‍ രണ്ടാഴ്ചകൊണ്ട് നിര്‍മ്മാതാവ് നേടിയ ലാഭം 

നെഗറ്റീവ് മൗത്ത്പബ്ലിസിറ്റിയിലും ‘വിവേകം’ വീണില്ല; ‘തല എഫക്ടി’ല്‍ രണ്ടാഴ്ചകൊണ്ട് നിര്‍മ്മാതാവ് നേടിയ ലാഭം 

ആരാധകരാല്‍ 'തല' എന്ന് സംബോധന ചെയ്യപ്പെടുന്ന അജിത്ത്കുമാറിന്റെ ബോക്‌സ്ഓഫീസ് സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തിയായിരുന്നു 'വിവേകം' റിലീസ്. 'വീര'ത്തിനും 'വേതാള'ത്തിനും ശേഷം ശിവയും അജിത്തും ഒന്നിച്ച ചിത്രം ലോകമാകമാനം 3250 സ്‌ക്രീനുകളിലാണ് ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തിയത്. പക്ഷേ ആദ്യ പ്രദര്‍ശനങ്ങള്‍ മുതല്‍ ചിത്രത്തെക്കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ പുറത്തെത്തി. ചിത്രം നിരാശപ്പെടുത്തിയെന്ന് ആരാധകര്‍ പോലും സോഷ്യല്‍ മീഡിയാ സ്റ്റാറ്റസുമായി എത്തി. എന്നാല്‍ 'അജിത്ത് ഘടകം' ചിത്രത്തെ ബോക്‌സ്ഓഫീസില്‍ വീഴാതെ കാത്തുവെന്നാണ് രണ്ടാഴ്ച പിന്നിടുമ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

രണ്ടാഴ്ചകൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് ചിത്രം 140-150 കോടി രൂപ വരെ നേടിയെന്ന് വിവിധ ദേശീയ മാധ്യമങ്ങളും ട്രേഡ് അനലിസ്റ്റുകളും കണക്കുകൂട്ടുന്നു. ഇത് 'വേതാള'ത്തിന്റെ ആജീവനാന്ത കളക്ഷനേക്കാള്‍ കൂടുതലാണ്. 125 കോടിക്ക് മുകളിലാണ് വേതാളം ആകെ നേടിയത്. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ചിത്രം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയപ്പോള്‍ ചെന്നൈ നഗരത്തില്‍ നേരെ മറിച്ചാണ്. ചെന്നൈയില്‍ മാത്രം ചിത്രം രണ്ടാഴ്ചകൊണ്ട് നേടിയത് 9.05 കോടിയാണ്. ഒരു സിനിമ ഏറ്റവും വേഗത്തില്‍ നേടുന്ന 9 കോടിയാണ് ഇത്. ബാഹുബലിയുടെ കളക്ഷന്‍ വേഗതയാണ് ചെന്നൈയില്‍ വിവേകം മറികടന്നത്.

ആകെ നേടിയ 140 കോടിയില്‍ 90 കോടിയും ഇന്ത്യയില്‍ നിന്നാണെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര മാര്‍ക്കറ്റിനൊപ്പം വിദേശ വിപണികളിലും ചിത്രം മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. യുഎസില്‍ നിന്ന് ഇതുവരെ നേടിയത് 5.22 ലക്ഷം ഡോളറാണെന്ന് (3.34 കോടി രൂപ)യാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു. യുകെയില്‍ ചിത്രം മൂന്നാം വാരത്തിലേക്ക് കടന്നിട്ടുണ്ട്. ഫ്രാന്‍സില്‍ വേതാളത്തെ മറികടന്ന് കളക്ഷനില്‍ ഒന്നാമതെത്തുന്ന അജിത്ത് ചിത്രമായി. മലേഷ്യയില്‍ 65 സ്‌ക്രീനുകളില്‍ ചിത്രം മൂന്നാംവാരത്തിലേക്ക് കടന്നിട്ടുണ്ട്.

റിലീസ് ദിനമായ ഓഗസ്റ്റ് 24ന് ഇന്ത്യയിലെ എല്ലാ സെന്ററുകളില്‍ നിന്നുമായി 25.83 കോടിയാണ് ചിത്രം നേടിയത്. അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍നിന്ന് 7.25 കോടിയും. അജിത്ത്കുമാറിന്റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആയിരുന്നു ഇത്. 100 കോടി മുടക്കുമുതലിലാണ് ചിത്രം തയ്യാറായതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.