‘ഈ ചതിയന്‍ ചാനലില്‍ ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു’; റിപ്പബ്ലിക് ചാനലില്‍ നിന്ന് രാജിവെച്ച് മാധ്യമപ്രവര്‍ത്തക  

September 7, 2017, 8:34 pm
‘ഈ ചതിയന്‍ ചാനലില്‍ ജോലി ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു’; റിപ്പബ്ലിക് ചാനലില്‍ നിന്ന് രാജിവെച്ച് മാധ്യമപ്രവര്‍ത്തക  
Social Stream

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി വഞ്ചകന്‍മാരുടെ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക ചാനലില്‍ നിന്ന് രാജി വെച്ചു. സുമാന നന്ദി എന്ന മാധ്യമപ്രവര്‍ത്തകയാണ് ചാനലിന്റെ ഭാഗമാകേണ്ടി വന്നതില്‍ ലജ്ജിക്കുന്നുവെന്ന് വ്യക്തമാക്കി രാജി വെച്ചത്. താന്‍ രാജി വെയ്ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സുമാന ഫെയ്‌സ്ബുക്കിലൂടെ തുറന്നടിച്ചു.

ബിജെപി-ആര്‍എഎസ്എസ് പ്രവര്‍ത്തകരില്‍ നിന്നും ഭീഷണികള്‍ ഏറ്റുവാങ്ങിയ ഒരു മാധ്യമപ്രവര്‍ത്തക മരിച്ചിട്ടും ചാനല്‍ പ്രതിപക്ഷത്തെയാണ് ലക്ഷ്യമിടുന്നതെന്ന് സുമാന ചൂണ്ടിക്കാട്ടി. ചില മാധ്യമപ്രവര്‍ത്തകര്‍ കൊലപാതകം ആഘോഷിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ ആത്മാവ് വില്‍പനയ്ക്ക് വെച്ചാല്‍ സമൂഹം എങ്ങോട്ടാണ് പോകുകയെന്നും സുമാന ചോദിച്ചു.

ഞാന്‍ അതീവലജ്ജിതായിരിക്കുന്നു. ഒരു ‘സ്വതന്ത്ര’ മാധ്യമസ്ഥാപനം ഇപ്പോള്‍ വഞ്ചകരായ സര്‍ക്കാരിന് വേണ്ടിയാണ് ബാറ്റ് ചെയ്യുന്നത്, അതും പരസ്യമായിട്ട്. എവിടെയാണ് മാധ്യമധര്‍മ്മം? നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്. ചില മാധ്യമപ്രവര്‍ത്തകര്‍ ഈ കൊലപാതകം ആഘോഷിക്കുകയാണ്. സൗദി അറേബ്യയിലും ഉത്തരകൊറിയയിലും നടക്കുന്ന കാര്യമാണിത്. റിപ്പബ്ലിക് ടിവി എന്ന പേര് ഞാന്‍ തൊഴില്‍ ദാതാവ് എന്ന വിശേഷണമായി ഞാന്‍ ഇനി ഉപയോഗിക്കില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യക്തിവിവരത്തില്‍ നിന്നും റിപ്പബ്ലിക് ടിവി ഞാന്‍ നീക്കം ചെയ്യുകയാണ്. ഈ ചതിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായതില്‍ ഞാന്‍ ദുഖിക്കുന്നു.   
സുമാന നന്ദി 

റിപ്പബ്ലിക് ചാനലിന്റെ ആര്‍എസ്എസ്-ബിജെപി അനുകൂല അഭിപ്രായ വോട്ടെടുപ്പിന്റെ ചിത്രവും സുമാന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.'ഗൗരി ലങ്കേഷ് കൊലപാതകത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും പഴിക്കുന്ന പ്രതിപക്ഷം തെളിവ് ഹാജരേക്കണ്ടതില്ലേ?' എന്നാണ് റിപ്പബ്ലിക് ചാനലിന്റെ ചോദ്യം.