ഇതെന്റെ ഇന്ത്യയല്ലെന്ന് ഗൗരി ലങ്കേഷ് വധത്തില്‍ എ ആര്‍ റഹ്മാന്‍; ഇതല്ല ഇന്ത്യയെങ്കില്‍ പാകിസ്താനിലേക്ക് പോകൂ എന്ന് പതിവ് പല്ലവിയില്‍ റഹ്മാനു നേരേ സംഘി ആക്രമണം

September 9, 2017, 11:53 am
ഇതെന്റെ ഇന്ത്യയല്ലെന്ന്  ഗൗരി ലങ്കേഷ് വധത്തില്‍ എ ആര്‍ റഹ്മാന്‍;  ഇതല്ല ഇന്ത്യയെങ്കില്‍ പാകിസ്താനിലേക്ക് പോകൂ എന്ന് പതിവ് പല്ലവിയില്‍ റഹ്മാനു നേരേ സംഘി ആക്രമണം
Social Stream

ഹിന്ദുത്വ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ വിമര്‍ശിച്ച സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാനെതിരെ സംഘപരിവാര്‍ ആക്രമണം. ‘ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്റെ ഇന്ത്യയില്‍ സംഭവിക്കില്ല. ഇതല്ല എന്റെ ഇന്ത്യ’ എന്ന് എ. ആര്‍ റഹ്മാന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് റഹ്മാന് നേരെ സംഘികള്‍ തിരിഞ്ഞത്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കുന്നു എന്നതില്‍ എനിക്ക് തീവ്ര ദുഃഖമുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ സംഭവിക്കില്ല. ഇതല്ല എന്റെ ഇന്ത്യ. ഇന്ത്യ പുരോഗമനപരമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എ ആര്‍ റഹ്മാന്‍

ഇത് താങ്കളുടെ ഇന്ത്യയല്ലെങ്കില്‍ പാകിസ്താനിലേക്ക് പോകൂ എന്ന പതിവ് പല്ലവിയിലാണ് സംഘികള്‍ എ. ആര്‍ റഹ്മാനു നേരെ ആക്രമണം അഴിച്ചു വിട്ടത്. ട്വറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയുമാണ് സംഘികള്‍ എ ആര്‍ റഹ്മാനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കുന്നത്.

No tweet found for this url

https://twitter.com/hemantkumar2910/status/906156827636678656

ഫെയ്സ്ബുക്കിലൂടെയും വാട്ട്സ്അപ്പിലൂടെയും മലയാളികളായ സംഘികളും എ ആര്‍ റഹ്മാന്‍ ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് പോസ്റ്റുകള്‍ ഇട്ടു.

പ്രവാചക ജീവിതത്തെ അടിസ്ഥാനമാക്കിയ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചതില്‍ എആര്‍ റഹ്മാനെതിരെ മുസ്ലീം സംഘടനകള്‍ ഫ്തവ ഇറക്കിയിരുന്നു. ഒരു പൊതുവേദിയില്‍ ഹിന്ദി ഗാനം ആലപിക്കാതെ തമിഴ് പാട്ട് പാടിയതിലും എ ആര്‍ റഹ്മാന്‍ വിമര്‍ശനം നേരിട്ടിരുന്നു.